പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ശിക്ഷ വിധിച്ചു. 2021 ഡിസംബർ 25 ന് 11
മണിക്ക് 11 വയസ്സുള്ള ആൺ കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയാണ് മോഹനൻ. പോക്സോ ആക്ട് പ്രകാരവും,ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവും ആണ്ഇന്ന്
ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാർആണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ വീടിന്റെ മുന്നിലൂടെ കളിക്കാൻ പോകുകയായിരുന്ന കുട്ടിയെ വല പിടിക്കാൻ വാ എന്ന് പറഞ്ഞ് പ്രതി തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ലൈംഗിക ആക്രമണത്തിനും, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയമാക്കുകയും, പീഡന കാര്യം പുറത്തുപറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.ഇന്ത്യൻ ശിക്ഷനിയമം 377 പ്രകാരം 10 വർഷം സാധാരണ തടവും 30,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും,506(1) IPC പ്രകാരം 1 വർഷം സാധാരണ തടവും, പോക്സോ ആക്ട് 6(1) r/w 5(m) പ്രകാരം 20 വർഷം കഠിന തടവും,30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും ആണ് ശിക്ഷ വിധിച്ചത്.നീലേശ്വരം
പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപ ത്രം സമർപ്പിച്ചത് അന്നത്തെ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്നെ കെ പി .
ശ്രീഹരി ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ.
0 Comments