Ticker

6/recent/ticker-posts

അമ്പലത്തറ കള്ളനോട്ട് കേസ് രണ്ട് വീടുകളിൽ പൊലീസ് റെയിഡ്

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും 6 കോടി 90 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കര മൗവ്വൽ ഹദ്ദാദ് നഗറിലെ രണ്ട് വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി.കള്ളനോട്ട് ഇടപാടുകളുടെ പ്രധാന കണ്ണികളെ കണ്ടെത്താനായിരുന്നു പരിശോധന.കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൗവ്വൽ പരങ്ങാനത്തെ സുലൈമാൻ നൽകിയ വിവരത്തെ തുടർന്നാണ് അമ്പലത്തറ ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ മൗവ്വലില്‍ വ്യാപക റെയ്ഡ് നടന്നത്. ഗുരുപുരത്തെ വാടകവീട്ടിൽ നിന്നാണ് അമ്പലത്തറ പോലീസ് കള്ള  നോട്ട് പിടിച്ചെടുത്തത് സംഭവമായി ബന്ധപ്പെട്ട ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന അബ്ദുൽ റസാക്ക് ഉൾപ്പെടെ രണ്ടുപേരെ ബത്തേരിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.
Reactions

Post a Comment

0 Comments