Ticker

6/recent/ticker-posts

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ അബോധാവസ്ഥയിലായ ബല്ലാ കടപ്പുറം സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് : ഗൾഫിൽ നിന്നുംനാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ അബോധാവസ്ഥയിലായ ബല്ലാ കടപ്പുറം സ്വദേശി ആശുപത്രിയിൽ
 മരിച്ചു. ബല്ലാ കടപ്പുറം ഇട്ടമ്മൽ നൂറ് പള്ളിക്ക് സമീപത്തെ സിപി. ഉസ്മാൻ 54 ആണ് മരിച്ചത്. അബുദാബിയിൽ വ്യാപാരി ആയിരുന്നു.  രണ്ടാഴ്ചയായി കടുത്ത തലവേദനയുണ്ടായതിനെ തുടർന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിൽസക്കായി മകൻ മിഷ് ഹാബിനൊപ്പം നാട്ടിലേക്ക് വരികയായിരുന്നു. ഇന്നലെ
വൈകീട്ട്
കണ്ണൂർ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ അബോധാവസ്ഥയിലായി. ഉറക്കമെന്നാണ് ഒപ്പമുണ്ടായിരുന്ന മകൻ കരുതിയത്. വിമാനതാവളത്തിലെത്തിയിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് കണ്ണൂർ മിംസിൽ പ്രവേശിപ്പിച്ചു. ചികിൽസക്കിടെ ഇന്ന് ഉച്ചയോടെ മരിച്ചു.ബല്ലാ കടപ്പുറം ജുമാ മസ്ജിദ് ഓഡിറ്ററായിരുന്നു. മുൻ അബുദാബി-ബല്ലാ കടപ്പുറം ജമാഅത്ത്
ശാഖാ മുൻ ജനറൽ സെക്രട്ടറി
  കെ.എം.സി.സി മുൻ
ജനറൽ സെക്രട്ടറിയായിരുന്നു. ഉസ്മാൻ്റെ പെട്ടന്നുള്ള മരണം നാടിനെ കണ്ണീരിലാക്കി.
ഖബറടക്കം  ബല്ലാ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പരേതരായ മുഹമ്മദ് കുഞ്ഞി - ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: അഫ്സത്ത്. മറ്റ് മക്കൾ: മഫ് യൂന , ജൗഹർ, മഹബൂബ. മരുമകൻ:ജവാദ് . സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അഷറഫ്, ഖദീജ.
Reactions

Post a Comment

0 Comments