Ticker

6/recent/ticker-posts

തട്ടുകടയിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന യുവാവിന് നേരെ അക്രമം

കാഞ്ഞങ്ങാട് രാത്രി:തട്ടുകടയിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ  ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് .ടി ബിറോഡിലെ കെ.ഹനീഷിനെ 25യാണ് ആക്രമിച്ചത്. ഹനീഷ് നൽകിയ പരാതി പ്രകാരം അവിനാഷ്,ഭവീഷ്, പ്രശോഭ് എന്നിവർക്കെതിരെയാണ് കേസ്. കോട്ടച്ചേരിയിലെതട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആക്രമിച്ചതായാണ് പരാതി. ഇരുമ്പ് പോലുള്ള ആയുധം ഉപയോഗിച്ച് തലക്ക് കുത്തിയും കഴുത്തിന്െ ഞെക്കി പിടിച്ചും മുഖത്തടിച്ചും പരിക്കേൽപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments