Ticker

6/recent/ticker-posts

ഹോട്ടലിൽ സംഘർഷം 5 പേർക്ക് പരിക്ക് 9 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പെരിയയിൽഹോട്ടലിലുണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്കേറ്റതിനെ തുടർന്ന്7 പേർക്കെതിരെ കേസ്. പെരിയ ബസാറിലെ ഫുഡ് പാലസ് ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷത്തിൽ ബേഡഡുക്ക ബീംബുങ്കാൽ സ്വദേശികളായ ബി. കെ. ശരീശ് 40,മിഥുൻ 20, ശരത്ത് 20, ശ്രീന 18 എന്നിവർക്ക് പരിക്കേറ്റ സംഭവത്തിൽ സ്ഥാപന ഉടമകൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഭക്ഷണം കഴിക്കാൻ
കൊടുത്ത പാത്രം കുട്ടിയുടെ
കൈയിൽ നിന്നും വീണ് പൊട്ടിയ വിരോധത്തിൽ ആക്രരി ച്ചെന്നാണ് പരാതി. ഹോട്ടലുടമയുടെ മകൻ അമ്പലത്തറയിലെ മുഹമ്മദ് നസീമിനെ 20 അടിച്ച് പരിക്കേൽപ്പിക്കുകയും ഭക്ഷണം കഴിക്കാൻ വന്നവരെ കല്ലെറിഞ്ഞും അടിച്ചും പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കാറിലെത്തിയതായനാല് പേർ ആക്രമിച്ചെന്ന പരാതിയിൽ നാല് പേർക്കെതിരെയും ബേക്കൽ പൊലീസ് കേസെടുത്തു. പാത്രങ്ങളും
ഹോട്ടൽ ഗ്ലാസും മേശയുടെ ഗ്ലാസും അടിച്ച് തകർത്തതായും 2000 0 രൂപ നഷ്ടമുണ്ടായതായും പരാതിയിലുണ്ട്.
Reactions

Post a Comment

0 Comments