Ticker

6/recent/ticker-posts

സിവിൽ സർവീസിൽ റാങ്ക് തിളക്കവുമായി ഒടയംചാൽ ചെന്തളത്തെ അനുഷാ അഭിമാനമായി

കാഞ്ഞങ്ങാട്: സിവിൽ സർവീസിൽ റാങ്ക് തിളക്കവുമായി ഒടയംചാൽ ചെന്തളത്തെ  അനുഷ ആർ ചന്ദ്രൻ അഭിമാനമായി. സിവിൽ സർവീസ് പരീക്ഷയിൽ 
791 ആം റാങ്ക് നേടിയാണ് അനുഷ സിവിൽ സർവീസിന്റെ വഴിയിലേക്കുള്ള യാത്ര തുടങ്ങിയത്. തയ്യൽ തൊഴിലാളിയും കൂലിത്തൊഴിലാളിയുമടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള 'അനുഷയുടെ റാങ്കിന് തിളക്കം ഏറെയാണ്.
കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നു മുതൽ പ്ലസ് ടു വരെ പഠിച്ചതെന്ന് അനൂ ഷാ ഉത്തരമലബാറിനോട് പറഞ്ഞു. 
സിവിൽ സർവ്വീസിൽ 791 മത് റാങ്ക് നേടിയ
  അനുഷാ ചന്ദ്രനെ
കോടോംബേളൂർ
 പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ വീട്ടിലെത്തി അനുമോദിച്ചു. നിരവധി പേർ വീട്ടിലെത്തി അഭിനന്ദിച്ചു.
Reactions

Post a Comment

0 Comments