Ticker

6/recent/ticker-posts

ചാമുണ്ഡിക്കുന്നിൽ ബസ് മതിലിലേക്ക് ഇടിച്ച് കയറി ആറ് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : ചിത്താരി
ചാമുണ്ഡിക്കുന്നിൽ ബസ് മതിലിലേക്ക് ഇടിച്ച് കയറി ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.45 നാണ് അപകടം. മലപ്പുറത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. മംഗലാപുരത്തെ പരിപാടിയിൽ ഭക്ഷണം തയറാക്കാൻ പോവുകയായിരുന്ന വർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ചാമുണ്ഡിക്കുന്നിലെ അബ്ദുൾ റഹ്മാൻ്റെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകർന്നു. ഡ്രൈവർ ഉൾപെടെ ആറ് പേരാണ് ബസിലുണ്ടായിരുന്നത്. പാചക സാധനങ്ങളുമുണ്ടായിരുന്നു. ബസിൽ കുടുങ്ങിയ വ രെ നാട്ടുകാരാണ് പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Reactions

Post a Comment

0 Comments