Ticker

6/recent/ticker-posts

കുടുംബശ്രീയിൽ നിന്നും ലോൺ അനുവദിച്ചില്ല യുവതിയെ കരിക്ക് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

ചെറുവത്തൂർ :കുടുംബശ്രീയിൽ നിന്നും ലോൺ അനുവദിച്ചില്ലെന്ന് പറഞ്ഞ് യുവതിയെ കരിക്ക് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഉദിനൂർ മാച്ചിക്കാടിലെ  46 കാരിക്കാണ് കരിക്ക് കൊണ്ട് തലക്കടിയേറ്റത്. കൈ പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് പറമ്പിൽ വെച്ചാണ് സംഭവം. കുടുംബശ്രീയിൽ നിന്നും ലോൺ കൊടുക്കാത്ത വിരോധമാണ് കാരണമെന്ന് പരാതിയിലുണ്ട്. സംഭവത്തിൽ  മാച്ചിക്കാട് സ്വദേശിയായ സ്ത്രീക്കെതിരെ
ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments