ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. തായന്നൂർ വേങ്ങച്ചേരിയിലെ രാമൻ്റെ മകൾ വി. രാധിക 35 ക്കാണ് പരിക്ക്. ആർ.എസ്. സി 691 നമ്പർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിമാവുങ്കാലിൽ വെച്ചാണ് സംഭവം. കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. യുവതി സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടർന്ന് മുൻ സീറ്റിൻ്റെ കമ്പിയിൽ തലയിടിച്ച് പരിക്കേറ്റെന്നാണ് പരാതി.
0 Comments