ചെറുവത്തൂർ :രാത്രി അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ നിന്നും പൊലീസ് വൻ പാൻ മസാല ശേഖരം പിടികൂടി. ചെറുവത്തൂർ കൊവ്വലിൽ ഇന്നലെ രാത്രി 10.30 ന് അപകടത്തിൽപ്പെട്ട നിലയിൽ കണ്ട ഓട്ടോയിൽ നിന്നും രണ്ടായിരത്തോളം നിരോധിച്ച വിവിധ തരത്തിലുള്ള പാൻ മസാലകളാണ് ചന്തേര പൊലീസ് കണ്ടെത്തിയത്. 14 പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. കാസർകോട് നെല്ലിക്കുന്നിലെ എൻ.എ. ഉമറുൽ ഫാറൂഖിനെ 39തിരെ കേസെടുത്തു. കൊവ്വൽ ഐസ് പ്ലാൻ്റിന് സമീപം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ നിലയിലായിരുന്നു ആ പ്പെഓട്ടോറിക്ഷ . കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു.
0 Comments