Ticker

6/recent/ticker-posts

മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ നഗനത പ്രദർശനം നടത്തിയ പ്രതിക്ക് തടവും പിഴയും

കാഞ്ഞങ്ങാട് :മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ നഗനത പ്രദർശനം നടത്തിയ പ്രതിയെ 
കോടതി ഒരുവർഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര
ഇല്ല്യാസ് നഗറിലെ അബ്ദുള്ള 54യെയാണ്
 ഒരു  വർഷം  തടവിനും  20,000 രൂപ  പിഴയടക്കാനും ശിക്ഷിച്ചത് .
പിഴ  അടച്ചില്ലെങ്കിൽ 2 മാസം  അധിക  തടവ് അനുഭവിക്കണം. 2022 മാർച്ച്
.27 ന്  രാവിലെ 6.30 മണിക്ക്  മദ്രസ്സയിൽ പോവുകയായിരുന്ന 11 വയസ്സുള്ള  ആൺ കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. 
പ്രതി  ഉടുമുണ്ടഴിച്ച് ലൈംഗികാവയവം കാണിച്ച് ലൈംഗികാക്രമണം നടത്തിയതായാണ് കേസ്.
 കേസിൽ പോക്സോ ആക്ട് 12 r/w 11(1) പ്രകാരമാണ്  ശിക്ഷ വിധിച്ചത്.ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാർ.ആണ് ഇന്ന് 
ശിക്ഷ വിധിച്ചത്.ബേക്കൽ 
പൊലീസ്  രജിസ്റ്റർ ചെയ്ത  കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ  കുറ്റപത്രം സമർപ്പിച്ചത് സബ്ബ് ഇൻസ്‌പെക്ടർ കെ ജയരാജൻ  
ആണ്. പ്രോസീക്യൂഷന്  വേണ്ടി  ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ.
ഗംഗാധരൻഹാജരായി.
Reactions

Post a Comment

0 Comments