കാഞ്ഞങ്ങാട് :യുവാവിനെ കാറിലെത്തി സംഘം ആക്രമിച്ചു .സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പള്ളിക്കര കല്ലിങ്കാലിലെ അഹമ്മദ് കബീറിനെ 38 മുഖത്ത് സാരമായ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്ക് പുറം ചെറിയ പള്ളിക്ക് സമീപം വെച്ച് കാറിലെത്തിയ സംഘം ചാവി കൊണ്ട് മൂക്കിനിടിക്കുകയും കഴുത്തിന് പിടിച്ച് മർദ്ദിച്ചെന്നാണ് പരാതി. തടയാനെത്തിയ സുഹൃത്തിനെതടഞ്ഞ് വെക്കുകയും ചെയ്തു. ഉപ്പയോടുള്ള വിരോധമാണ് അക്രമകാരണം.
അഹമ്മദ് കബീറിൻ്റെ പരാതിയിൽ കബീർ, ഹംസ, അഷറഫ് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
അതേ സമയം മറ്റൊരു പരാതിയിൽ രണ്ട് പേർക്കെതിരെ കൂടി പൊലീസ് മറ്റൊരു കേസും റജിസ്ട്രർ ചെയ്തു. പള്ളിപ്പുഴയിലെ പി പി . കബീറിൻ്റെ പരാതിയിൽ അഹമ്മദ് കബീർ, ജാവി എന്നിവർക്കെതിരെയാണ് കേസ്. ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിയിൽ പരിക്ക് പറ്റിയെന്നാണ് കേസ്.
0 Comments