Ticker

6/recent/ticker-posts

യുവതിയെ വീട്ടിൽ തടഞ്ഞുവെച്ച് ക്രൂര മർദ്ദനം ഭർത്താവിനെതിരെ കേസ്

നീലേശ്വരം :യുവതിയെ വീട്ടിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദനത്തിനിരയാക്കിയെന്ന പരാതിയിൽ ഭർത്താവിനെതിരെ 
പൊലീസ് കേസെടുത്തു. ചായ്യോത്ത് ചോയ്യം കോടിലെ അസീസിൻ്റെ മകൾെ കെ.വി. ശബാനയുടെ പരാതിയിൽ ഭർത്താവ് ജിതിനെതിരെയാണ് നീലേശ്വരം പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. യുവതി ഇന്ന് ഉച്ചക്ക് നീലേശ്വരം പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. ഇവർ താമസിക്കുന്ന
പേരോ ലിൽ അപ്പാർട്ടുമെൻ്റിൽ തടഞ്ഞുവെച്ച് മുടിക്ക് കുത്തി പിടിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചെന്നാണ് പരാതി. ബെഡ് റൂമിൽ വെച്ച് സുഹൃത്തുക്കളു
മൊന്നിച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് ശബാന നൽകിയ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments