രാജപുരം: കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്.പനത്തടി പഞ്ചായത്ത് പതിനാലാം വാർഡ് മൊട്ടയംകൊച്ചിയിലെ ദേവരോലിക്കൽ ബേബിയുടെ മകൻ ഉണ്ണി3ക്കാണ് പരിക്ക് .ഇന്ന് രാവിലെ എഴരക്ക് വനാതിർത്തിയിൽ നിന്നും വീട്ടിലേക്ക് ഇട്ടിരിക്കുന്ന കുടിവെള്ള പൈപ്പ് ശരിയാക്കുന്നതിനായി വനത്തിലേക്ക് പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. തുമ്പി
ക്കൈകൊണ്ട് എടുത്തെറിയുകയായിരുന്നു.
എഴുനേറ്റ് ഓടിയ യുവാവിനെ സമീപത്ത് ടാപ്പിങ് ചെയ്യുകയായിരുന്ന മൊട്ടയംകൊച്ചിയിലെ കോളനിയിലെ സുകു കണ്ടതിനെത്തുടർന്ന് കൂടുതൽ ആളുകളെത്തി പുടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
0 Comments