ഒടയംചാൽ:നിയന്ത്രണം വിട്ട് ഓടിയ നാഷണൽ പെർമിറ്റ് ലോറി തെങ്ങിലിടിച്ച് നിന്നു. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി. ഇന്നലെ രാത്രി 9.30 മണിയോടെ ഒടയംചാലിനടുത്താണ് അപകടം. ഒടയംചാൽ-കോടോത്ത് റോഡിലെ വളവിൽ ആണ് അപകടം. നിറയെ സാധനങ്ങളുമായി പോവുകയായിരുന്നു ലോറി . തൊട്ടടുത്ത പറമ്പിലേക്ക് പാഞ്ഞ് കയറിയ
ലോറി തെങ്ങിലിടിച്ച ശേഷം നിന്നതിനാലാണ് മറ്റ് അപകടങ്ങൾ ഒഴിവായത്. വിവരമറിഞ്ഞ് രാത്രിയിൽ തന്നെ പൊലീസ് സ്ഥലത്തെത്തി.
0 Comments