കാഞ്ഞങ്ങാട്: നഗരം വിഷു തിരക്കിലായി. ചുട്ട് പൊള്ളുന്ന ചൂടിനി ടയിലും തിരക്കിന് കുറവൊന്നുമില്ല.
വിഷുവിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരക്ക് മൂർദ്ദന്യതയിലായി. ദിവസങ്ങളായി
നഗരത്തിൽ വലിയ ജനത്തിരക്കാണനുഭവപ്പെട്ടത്. പെരുന്നാളും വിഷുവും ഒപ്പമെത്തിയത് വ്യാപാര കേന്ദ്രങ്ങളിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.
ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണെങ്കിലും വിഷുക്കോടിയും മറ്റ് സാധനങ്ങളും വാങ്ങാൻ ആളുകൾ നഗരത്തിലേക്ക് കൂട്ടത്തോടെയെത്തുന്നു.
പാതയോരത്തു നിന്ന് സാധനങ്ങൾ വാങ്ങാനും ആളുകൾ തിരക്ക് കൂട്ടുന്നു.
പുതിയ ട്രെൻഡ് വസ്ത്രങ്ങളുമായി
വ്യാപാരികൾ ഇക്കുറികളം പിടിച്ചപ്പോൾ പ്രയോജ മുണ്ടാക്കിയതായി കച്ചവടക്കാർ പറയുന്നു.
തുണിത്തരങ്ങളുമായി ഇതര സംസ്ഥാനക്കാർ നഗരത്തിലെ വഴിയോരങ്ങൾ കൈയടക്കിയിരിക്കുകയാണ്. വസ്ത്രങ്ങൾക്ക് ഉൾപ്പെടെ വിലയിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.
വിഷുവിന് കണിയൊരുക്കാനുള്ള മൺകലങ്ങളും നഗരത്തിൽ എത്തിയിട്ടുണ്ട്. മടിക്കൈയിൽ നിന്നാണ് 'മൺകലങ്ങൾ ഇവിടേയ്ക്ക് വിൽപ്പനയ്ക്കായെ ത്തുന്നത്.വിഷു ദിവസം കണികാണാനുള്ള കൃഷ്ണ വിഗ്രഹങ്ങളും യഥേഷ്ടമുണ്ട്. വിഷുവിൻ്റെ തലേ ദിവസമായ ഇന്ന് നഗരത്തിൽ വലിയ തിരക്കനുഭവപ്പെടുന്നു. പച്ചക്കറി - പഴ വർഗകടകളിലും ഇന്ന് തിരക്കുണ്ട് തിരക്ക് രാത്രി വൈകും വരെയുണ്ടാവും.
0 Comments