കാഞ്ഞങ്ങാട് : വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെ അക്രമി തട്ടിക്കൊണ്ട് പോയ പെൺകുട്ടിയിൽ നിന്നും ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്
രഹസ്യമൊഴിയെടുത്തു. ഇന്നലെ വൈകീട്ട് 5 മണിയോടെ പെൺകുട്ടിയെ
പൊലീസ് മജിസ്ട്രേറ്റിൻ്റെ ചേമ്പറിൽ ഹാജരാക്കുകയായിരുന്നു. ജില്ലാശുപത്രിയിലായിരുന്ന പെൺകുട്ടികഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊഴിയെടുക്കാൻ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം പൊലീസിലും പെൺകുട്ടി വിശദമായ മൊഴി നൽകിയിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിന് മുൻപെ മറ്റ് നടപടികൾ വേഗത്തിലാണിയത്. സംഭവ ദിവസം രാവിലെ 6 മണിക്കാണ് പ്രതിപട ന്നക്കാട് വിട്ടത്. ഇതിന് തലേ ദിവസമായിരുന്നു പ്രതിബന്ധു വീട്ടിൽ നിന്നും പോയത്. 500 രൂപ ബന്ധുവിനോട് വാങ്ങി ജോലി അന്വേഷിച്ച് പോകുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതി പോയത്. എന്നാൽ പ്രതിപട ന്നക്കാടേക്ക് മടങ്ങിവന്നത് ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. സംഭവത്തിന് ഏതാനും ദിവസം മുൻപ് പ്രതിബന്ധുവിൻ്റെ ബൈക്കെടുത്ത് സ്വന്തം നാടായ കുടകിലേക്ക് പോയിരുന്നു. ഇത് സംബന്ധിച്ച് ബൈക്കുടമ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി പിറ്റേ ദിവസം വാഹനം തിരിച്ചേൽപ്പിക്കുകയായിരുന്നു.
0 Comments