കോടതി10 വർഷം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
പാലക്കാട് ആലത്തൂർ കിഴക്കഞ്ചേരി കുറുന്തോട്ടിൽ ബി.എം. ജോണിനെയാണ് 60കാസർകോട് അഡീഷണൽ ജില്ലാ ജഡ്ജ് ആജിന്തയ രാജ് ഉണ്ണി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം
10 വർഷം കഠിന തടവിന് പുറമെ
അര ലക്ഷം രൂപ പിഴയടക്കണം. ഇല്ലെങ്കിൽ ആറ് മാസം കൂടുതൽ തട വ് അനുഭവിക്കണം. തെക്കിൽ
സ്വദേശി കാപ്പാത്തിക്കാൽ
അരവിന്ദാക്ഷന് 48 നേരെയായിരുന്നു ആസിഡ് ആക്രമണം.
2021 നവംബർ 17 നാണ് സംഭവം. കൊളത്തൂർ ഗ്രാമത്തിൽ ചരക്കടവ് എന്ന സ്ഥലത്തു വച്ച് പരാതിക്കാരൻ്റെ
കൃഷിയിടത്തിലേക്ക് പ്രതി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്ത വിരോധത്തിലും
പ്രതിക്ക് കൊടുക്കാനുള്ള 150 രൂപ കൊടുക്കാത്തത്തിലുള്ള വിരോധത്താലും പ്രതി റബ്ബർ പാലിൽ ചേർക്കുന്ന ആസിഡ് ഒഴിച്ച് പരാതിക്കാരനെ വധിക്കാൻ ശ്രമിച്ചതായാണ് കേസ്.
ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രോസീക്യൂഷനു വേണ്ടി അഡി.പബ്ലിക്ക്
പ്രോസിക്യൂട്ടർ പി. സതീശൻ
ഹാജരായി.20 ഓളം സാക്ഷികളെ വിസ്‌തരിക്കുകയും 15 ഓളം രേഖകൾ ഹാജരാക്കുകയും
ചെയ്തു. ബേഡകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതും അന്നത്തെ ബേഡകം സി ഐ ആയിരുന്ന ടി ഉത്തംദാസ് ആണ്. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സിഐ കെ. ദാമോദരനാണ്.
0 Comments