കാഞ്ഞങ്ങാട് :പനത്തടി റിസർവ് വനത്തിൽ നായാട്ട് നടത്തുന്നതിന് ഇടയിൽ രക്ഷപെട്ട പ്രതികളിൽ ഒരാൾ കൂടെ ഇന്ന് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ കീഴടങ്ങി. പ്രതിയുടെ പക്കൽ നിന്നും ഒരു ബൈക്കും കണ്ടു കെട്ടിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഓട്ടമല സ്വദേശി ശിവാജിയാണ് ഇന്ന് കീഴടങ്ങിയത്. മൂന്ന് പ്രതികളെ സംഭവം സ്ഥലത്തു നിന്ന് തന്നെ രണ്ട് ബൈക്ക് രണ്ട് നാടൻ തോക്കുകൾ അടക്കം വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റു പ്രതികൾ കർണാടകത്തിലേക്ക് കടന്നതായി സൂചനയുണ്ടെന്നും പ്രതികളെ അന്വേഷിച്ചു വരുന്നതായും ഉടനെ അറസ്റ്റ് ചെയ്യും എന്നും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഉത്തരമലബാറിനോട് അറിയിച്ചു.
0 Comments