Ticker

6/recent/ticker-posts

തിരുവനന്തപുരത്തേക്ക് ലോറിയിൽ കൊണ്ട് പോവുകയായിരുന്ന 1221 കിലോ പാൻമസാല പിടികൂടി

കാസര്‍കോട്: തിരുവനന്തപുരത്തേക്ക് ലോറിയിൽ കൊണ്ട് പോവുകയായിരുന്ന 1221 കിലോ പാൻമസാല
പൊലീസ്പിടികൂടി. കുമ്പള ജംഗ്ഷനിൽ വെച്ച്
 ഉള്ളിച്ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടികൂടിയത്.
40 ലക്ഷത്തോളം രൂപ ഇതിന്
വില വരും. 
ഒരാളെ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി പി.ബിജോയിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ ബിജോയുടെ നിര്‍ദ്ദേശ പ്രകാരം  കുമ്പള ദേശീയ പാതയില്‍ എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍  പിടികൂടിയത്. അടിഭാഗത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച ചാക്കുകള്‍ അട്ടിവെച്ച് അതിന് മുകളില്‍ ഉള്ളിച്ചാക്കുകള്‍ വെച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. 
.പൊലീസ് സംഘത്തില്‍ സി.പി.ഒ മാരായ ചന്ദ്രന്‍, ഉമേശന്‍, ഗിരീഷ്, വിനയചന്ദ്രന്‍, അജീഷ് എന്നിവർ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കടകളിൽ വിൽപ്പന നടത്താൻ കൊണ്ട് പോവുകയായിരുന്നു.
Reactions

Post a Comment

0 Comments