കാസർകോട്:ഓട്ടോയിൽ കടത്തുകയായിരുന്ന1247 പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റിൽ. 750 മില്ലി യുടെ 12 കുപ്പി മദ്യവും 180 മില്ലി യുടെ 1247 പാക്കറ്റ് കർണാടക മദ്യവുമാണ് കാസർകോട് പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. കുഡ്ലു ബാദറഡുക്കയിലെ ബി.പി.സുരേഷനെ 42 യാണ് അറസ്റ്റ് ചെയ്തത്. കബാർ ജംഗ്ഷനിൽ വെച്ച് ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. ഓട്ടോക്കുള്ളിൽ 39 കറുത്ത പ്ലാസ്റ്റിക്
കവറുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മദ്യം വിറ്റ് കിട്ടിയതെന്ന് കരുതുന്ന 22000 രൂപ പ്രതിയുടെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു. എസ്. ഐ പി.പി. അഖിലിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments