കാഞ്ഞങ്ങാട് : പടന്നക്കാട് നിന്നും തട്ടിക്കൊണ്ട് പോയപെൺകുട്ടിയിൽ നിന്നും കവർന്ന സ്വർണാഭരണം കൂത്ത് പറമ്പിൽ നിന്നും കണ്ടെത്തി. പ്രതിസലീമുമായി ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ കൂത്ത് പറമ്പിലെത്തി തെളിവെടുപ്പ് നടത്തിയതിലാണ് ആഭരണം കണ്ടെത്തിയത്. ജ്വല്ലറിയിൽ വിൽപ്പന നടത്തിയിരുന്ന കുട്ടിയുടെ കമ്മലാണ് കണ്ടെത്തിയത്. സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറി പ്രതി പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. 6000 രൂപക്കായിരുന്നു പ്രതി ആഭരണം ഇവിടെ വിറ്റത്. ഉച്ചയോടെ പ്രതിയെ കൂത്തുപറമ്പിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവം നടന്ന 15 ന് രാവിലെ പ്രതികൂത്ത് പറമ്പിലെത്തിയിരുന്നു. ജ്വല്ലറിയിൽ സ്വർണം വിൽക്കാൻ പ്രതിയെ സഹായിച്ചത് സഹോദരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
0 Comments