കാഞ്ഞങ്ങാട് : പടന്നക്കാട്ടെ വീട്ടിൽ നിന്നും ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻ്റിൽ കഴിയുന്ന പ്രതിസലീമിൻ്റെ 38 രക്തവും മുടിയും ശേഖരിച്ച് പൊലീസ്.
കോടതി അഞ്ച് ദിവസത്തേക്ക് വിട്ടു നൽകിയതിന് പിന്നാലെയാണ് പൊലീസ്പ്രതിയുടെ രക്തസാമ്പിളും മുടിയും ശേഖരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ പ്രതിയെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച മുടി ഉൾപ്പെടെയുമായി ഒത്ത് നോക്കുന്നതിനായാണ് പ്രതിയുടെ ഡി.എൻ.എ പരിശോധന നടത്തുന്നത്. ജില്ലാശുപത്രിയിലെത്തിച്ച പ്രതിയുടെ രക്തവും മുടിയും ഇതിനായാണ്ശേഖരിച്ചത്. പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ചതുമായി ഒത്ത് നോക്കുന്നതിന് ഇത് കണ്ണൂരിലെ ലാബിലേക്ക് അയക്കും. കണ്ണൂരിലെ ലാബിലേക്ക് നേരത്തെ ശേഖരിച്ച വസ്തുക്കൾ പരിശോധനക്ക് അയച്ചിരുന്നു. പ്രതിയെ പെൺകുട്ടിയിൽ നിന്നും കവർന്ന ആഭരണം കണ്ടെടുക്കാൻ കൂത്ത് പറമ്പിലെ ജ്വല്ലറിയിലേക്ക് പ്രതിയെ നാളെ കൊണ്ട് പോകും.
0 Comments