Ticker

6/recent/ticker-posts

ഇന്ന് മുതൽ 21 വരെ ശക്തമായ മഴ കടലിൽ പോകാൻ പാടില്ല

കാഞ്ഞങ്ങാട് :
ഇന്ന് മുതൽ മെയ് 21 വരെ കേരളത്തിൽ മഴ  ശക്തമാകാൻ സാധ്യത.

റായൽസീമക്കും വടക്കൻ തമിഴ് നാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡിൽ നിന്ന് കോമോറിൻ മേഖലയിലേക്ക് ന്യുന മർദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു.

മറ്റൊരു ചക്രവാതചുഴി തെക്കൻ തമിഴ് നാടിനു മുകളിൽ സ്ഥിതിചെയ്യുന്നു. 

മെയ്‌ 17 മുതൽ 21 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാൻ സാധ്യത. ഇതിന്റെ ഫലമായി 
കേരളത്തിൽ അടുത്ത 7 ദിവസം  ഇടി / മിന്നൽ / കാറ്റ് (49-50 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. 
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20 ,21 തീയതികളിൽ അതി തീവ്രമായ  മഴക്കും, മെയ്‌ 17  മുതൽ 21  വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.

മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Reactions

Post a Comment

0 Comments