കണ്ണൂർ: വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായി റിമാൻ്റ് ചെയ്ത പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസറെ റിമാൻ്റ് ചെയ്തു.പഴയങ്ങാടി സ്വദേശി ബി ഇഫ്തിക്കര്‍ അഹമ്മദിനെ51 ആണ് കേന്ദ്ര സർവകലാശാല സസ്പെൻ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം പറശിനിക്കടവ് വിസ്മയ പാര്‍ക്കിൽ വെച്ചായിരുന്നു സംഭവം.വേവ് പൂളിൽ വെച്ച് പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ പാര്‍ക്ക് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസ് എടുത്തതിന് പിന്നാലെ അറസ്റ്റിലായി. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലായിരുന്നു.
0 Comments