കാഞ്ഞങ്ങാട് : പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച സ്ഥലം കണ്ണൂർ ഡി.ഐ.ജി തോംസൺ ജോസ് സന്ദർശിച്ചു. വിവരങ്ങൾ ശേഖരിച്ചു. ഇന്ന് ഉച്ചയോട് കൂടിയാണ് അദ്ദേഹം എത്തിയത്. അന്വേഷണപുരോഗതി വിലയിരുത്തി. പെൺകുട്ടിയെ പ്രതി ഉപദ്രവിച്ചതായി മെഡിക്കൽ റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ട് പോകൽ, കവർച്ച, പീഡനം, അതിക്രമിച്ച് കടക്കൽ ഉൾപ്പെടെ വകുപ്പുകൾ പ്രകാരമാണ് കേസ്. ക്രിമിനൽ സ്വഭാവമുള്ള നിരവധി പേരെ ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ലഹരി മാഫിയയിൽ പെട്ടവരെയും ജയിലിൽ നിന്നും അടുത്തിടെ ഇറങ്ങിയ വ രെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിരവധി സംഘങ്ങളായി തിരിഞ്ഞ് പൊലീസ് കാടടച്ചു ള്ള അന്വേഷണത്തിലാണ്. മിക്ക ഭാഗങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. പ്രതിയെ ഏത് വിധേനയും പിടികൂടാനുള്ള കഠിന പ്രയത്നത്തിലാണ് പൊലീസ്.
പൊലീസ് നായ, വിരലടയാള വിദഗ്ധരും സയൻ്റിഫിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു.
0 Comments