പൊലീസ്:
നിയമപാലകരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജമായ ഫേസ്ബുക്ക് പേജുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പുകൾ നടത്തുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ സജീവമാണ്.
അടുത്ത കാലത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരാണെന്നും സമൂഹത്തിൽ അറിയപ്പെടുന്ന
പൊലീസ് ഓഫീസർമാരുടെ അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞ് ഫർണിച്ചറുകളും മറ്റും കുറഞ്ഞ വിലയ്ക്ക് നല്കാനുണ്ടെന്ന് കാണിച്ച് ഇത്തരം സംഘങ്ങൾ പലർക്കും മെസ്സേജുകൾ അയക്കുന്നുണ്ട്
ഇത്തരത്തിൽ വ്യാജ അക്കൗണ്ടിൽ നിന്നും വരുന്ന സന്ദേശങ്ങൾ വിശ്വസിച്ച് ചിലയാളുകൾ അവരുമായി ചാറ്റ് ചെയ്തു അബദ്ധത്തിൽ ചെന്നു ചാടുന്നത് പതിവായിരിക്കുന്ന സന്ദർഭത്തിൽ
മെസെഞ്ചർ വഴിയോ ഫോൺ നമ്പർ വഴിയോ ഇത്തരത്തിൽ ചാറ്റ് ചെയ്ത് ആരും തന്നെ അബദ്ധങ്ങളിൽ ചെന്ന് ചാടരുത് എന്നും സംശയാസ്പദമായ കാളുകൾ സന്ദേശങ്ങൾ വന്നാൽ 1930 എന്ന നമ്പരിൽ ഉടൻ അറിയിക്കണമെന്നും
പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
സൈബർ സെൽ മുഖാന്തിരം ഇത്തരം വ്യാജൻമാരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന്
0 Comments