Ticker

6/recent/ticker-posts

സംശയ സാഹചര്യത്തിൽ 50 ലേറെ പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :സംശയസാഹചര്യത്തിൽ കണ്ട 50ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേർ പിടിയിലായത്. ഒറ്റ ദിവസം നടന്ന പരിശോധനയിലാണ് അറസ്റ്റ്' രാത്രി സമയത്താണ് കൂടുതൽ പേരെയും കസ്റ്റഡിയിലെടുത്ത് കേസെടുത്തത്.റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റോപ്പുകളിലും കവലകളിൽ സംശയ സാഹചര്യത്തിൽ കണ്ട വർക്കെതിരെയാണ് നടപടി. ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും ഇത്തരം കേസുകൾ റജിസ്ട്രർ ചെയ്തിട്ടുണ്ട്. ഹോസ്ദുർഗ് , ബേക്കൽ പൊലീസും
പത്ത് വീതം പേരെ അറസ്റ്റ് ചെയ്തു. അമ്പലത്തറ, രാജപുരം, ചന്തേര , ചിറ്റാരിക്കാൽ, മേൽപ്പറമ്പ പൊലീസും നിരവധി പേരെ അറസ്റ്റ് ചെയ്തു.
Reactions

Post a Comment

0 Comments