കാഞ്ഞങ്ങാട്:പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സലീമിന് മോഷണമായിരുന്നു പ്രധാനലക്ഷ്യ മെന്നാണ് വിവരം.രാത്രികാലങ്ങളിൽ ഇറങ്ങി നടന്ന് ചെറുമോഷണം നടത്തുന്ന സലീം പെൺകുട്ടിയുടെ വീട്ടിനടുത്തെത്തിയപ്പോഴാണ് വാതിൽ തുറന്നു കണ്ടത്. ആളനക്കമില്ലെന്ന് ഉറപ്പിച്ച് അകത്ത് കയറുകയായിരുന്നു. ഈ മാസം 15നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മലുകൾ കവർന്നശേഷം ദ്രോഹിച്ചത്.ഊരിയെടുത്ത കമ്മലുകൾ കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി പൊലീസ് പറഞ്ഞു. 6000 രൂപക്കായിരുന്നു വിൽപ്പന നടത്തിയത്. കൂത്തുപറമ്പ് ഭാഗത്ത് സലീമിന് ബന്ധുക്കളുമുണ്ട് . ആഭരണം കണ്ടെടുക്കാൻ പൊലീസ് സലീമിനെയും കൊണ്ട് കൂത്തുപറമ്പിലേക്ക് പോകും. അതിനിടെ പെൺകുട്ടിയെ ദ്രോഹിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രദേശത്തെ ഒരു സ്ത്രീയുടെ മാല തട്ടിപ്പറിച്ചിരുന്നതായി സലിം സമ്മതിച്ചിട്ടുണ്ട്.മുക്കു പണ്ടമാണ് തട്ടിപ്പറിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപെട്ട് പൊലീസ് കോടതിയെ സമീപിച്ചു.
0 Comments