Ticker

6/recent/ticker-posts

ക്ഷേത്രത്തിൽ കവർച്ച പ്രതിയുടെ സി.സി.ടി.വി ദൃശ്യം

ചെറുവത്തൂർ: കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. പ്രതിയുടെതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചു.
 ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഇന്ന് 
പുലര്‍ച്ചേ എത്തിയ  അടിച്ചുതെളിക്കാരിയാണ് കവര്‍ച്ച നടന്നതായി കണ്ടത്. ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ശ്രീകോവിലിന്റെ വാതില്‍ കുത്തി തകര്‍ത്ത് അകത്തുകയറാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്.  ചന്തേര പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തിലെ ആളെ പൊലീസ് അന്വേഷിച്ച് വരികയാണ്.
Reactions

Post a Comment

0 Comments