കാഞ്ഞങ്ങാട് :കൃഷി ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു.
പുല്ലൂർ മധുരക്കാട് മധുരിമയിൽ കെ വി മണിമോഹനൻ 51 ആണ് മരിച്ചത്. ഇന്ന്
വൈകുന്നേരം വീട്ടിൽ കുഴഞ്ഞുവീഴ്കയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മലപ്പുറം മക്കരപ്പറമ്പ് കൃഷിഭവനിൽ അസി. കൃഷി ഓഫീസറായിരുന്നു.
കരിവെള്ളൂർ പെരളമാണ് സ്വന്തം നാട്.
ഭാര്യ രമ്യ (അധ്യാപിക, പെരിയ ഗവ.എൽപി സ്കൂൾ) മക്കൾ - ആവണി, ആവന്തിക.
0 Comments