കാസർകോട്:
കാസർകോട് നഗര മധ്യത്തിൽ കൂറ്റൻ ഫ്ളക്സ് ബോർഡ് പാടെ തകർന്നു വീണു.പുതിയ ബസ്റ്റാൻ്റിന് സമീപത്തെ പരസ്യ ബോർഡാണ് തകർന്ന് വീണത്. ഇന്ന്
വൈകീട്ടാണ് അപകടം.
കനത്ത കാറ്റിലാണ് ബോർഡ് പൊട്ടിവീണത്. വ്യാപാര സമുച്ചയത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന
ഹോഡിംഗ് ആണ് വീണത്. ആളുകൾ കൂട്ടമായുണ്ടാകാറുള്ള സ്ഥലത്താണ് അപകടം.
ആർക്കും പരിക്കില്ല. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
0 Comments