ചിറ്റാരിക്കാൻ :
ഡാൻസ് കളിച്ച നർത്തകിക്ക് നേരെ കയ്യേറ്റ ശ്രമവും സ്റ്റേജിൽ കയറി ഡാൻസിനെ കുറിച്ച് അഭിപ്രായം പറഞ്ഞ സ്ത്രീയെ അപമാനിച്ചതിനും ചിറ്റാരിക്കാൽ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. ആയന്നൂരിലാണ് സംഭവം. ഒരു പരിപാടി
യോട് അനുബന്ധിച്ച് സ്റ്റേജിൽഡാൻസ് കളിച്ച നർത്തകിയുടെ കൈക്ക് പിടിച്ച് തിരിക്കുകയും കസേര കൊണ്ട് തട്ടി മാറ്റിയെന്ന നർത്തകിയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. സ്റ്റേജിൽ കയറി അഭിപ്രായം പറഞ്ഞതിന് ചീത്ത വിളിക്കുകയും അപമാനിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെയുമാണ് കേസ്.
0 Comments