കാഞ്ഞങ്ങാട് : രാജ്മോഹന്‍ ഉണ്ണിത്താൻ എം.പിയെ അതി രൂക്ഷ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്ത് വന്നു. എന്നാൽ മണിക്കൂറുകൾക്കകം രാത്രി 9.30 മണിയോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. മണികണ്ഠനൊപ്പം ഉണ്ണിത്താൻ കുശലം പങ്കിട്ട് ഭക്ഷണം കഴിക്കുന്ന ഫോട്ടോ കൂടി പങ്ക് വെച്ചാണ് ബാലകൃഷ്ണൻ, രാജ് മോഹൻ ഉണ്ണിത്താനെതിരെ കടുത്ത വിമർശനമുയർത്തിയിരിക്കുന്നത്. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ആരോപണമുന്നയിച്ചു. തന്നെ പരാജയപ്പെടുത്താന്‍ ഉണ്ണിത്താന്‍ ശ്രമിച്ചെന്നും 'ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്‍റിന്‍റെ പിന്തുണയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍' എന്നും ബാലക്യഷ്ണൻ പെരിയയുടെ ആരോപണം.
ഇത് രാജ്മോഹൻഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കോൺഗ്രസിനെ തകർത്ത് സി.പി.എമ്മിൽ എത്തിയ പാദൂർ ഷാനവാസിൻ്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ. കോൺഗ്രസിൻ്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ, കെ. സുധാകരനും കെ.സി.വേണുഗോപാലും ഒഴികെയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം. പക്ഷെ കാസർകോടിൻ്റെ രാഷ്ട്രീയനിഷ്കളങ്കതയ്ക്കുമുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻഎനിക്കാവില്ല രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസീക പോരാട്ടം എൻ്റെ ഉള്ളിലുണ്ട്. എൻ്റെഎല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്. എൻ്റെ സഹോദരൻ്റെ വിട് ബോംബിട്ടു എൻ്റെമോനെ സി.പി.എംവെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984മുതൽ സി.പിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു. 32വോട്ടുകൾ സ്വന്തം വീട്ടിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി ഈ പാർലമെൻറ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു. ഒടുവിൽ ഈ വരുത്തൻ ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു.പുറത്തുപോകാൻ. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു.ബാക്കി വാർത്താ' സമ്മേളനത്തിൽ എന്ന് പറഞ്ഞാണ് ബാലകൃഷ്ണൻ പെരിയ പോസ്റ്റ് അവസാനിപ്പിച്ചത്. കല്യോട്ട് കൊലപാതക കേസിൽ പ്രതിയായ സി.പി.എം നേതാവിൻ്റെ മകൻ്റെ കല്യാണത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബാലകൃഷ്ണൻ പെരിയയുടെ പോസ്റ്റ്. കല്യാണത്തിൽ പങ്കെടുത്ത ഒരാൾക്കെതിരെ മാത്രംനടപടി സ്വീകരിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർ വിമർശനമുയർത്തിയിരുന്നു. കല്യാണത്തിൽ പങ്കെടുത്ത വർക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഉണ്ണിത്താനെ തിരെ രണ്ടും കൽപ്പിച്ചുള്ള പോസ്റ്റ് ഇട്ടത്. പാർട്ടി ഇടപെട്ടതിനെ തുടർന്നാണ് ബാലകൃഷ്ണൻ പോസ്റ്റ് പിൻവലിച്ചതെന്നാണ് സൂചന.
0 Comments