Ticker

6/recent/ticker-posts

അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം സമാപിച്ചു

കാഞ്ഞങ്ങാട് :അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം സമാപിച്ചു.
ആരോഗ്യ രംഗത്ത് നഴ്സുമാർ വഹിക്കുന്ന നിർണ്ണായക പങ്കിൻ്റെ ഓർമ്മപ്പെടുത്തലായി ആധുനിക നഴ്സിംഗിൻ്റെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിൻ്റെ ജന്മദിനമായ മെയ് 12 ന് എല്ലാ വർഷവും ലോകമെമ്പാടും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം നടക്കുന്നതി
നൊപ്പം കാസർ
കോട് നടന്ന വാരാഘോഷപരിപാടിയുടെ
സമാപനം   എൻ എ നെല്ലിക്കുന്നു എം എൽ എ .ഉദ്ഘാടനം ചെയ്തു.  കാസർകോട് നഗര സഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷനായി, ഡോ. ജമാൽ അഹമ്മദ് (ഡെപ്യൂട്ടി സൂപ്രൻ്റ് ജനറൽ ആശുപത്രി ക്കസർകോട്) നഴ്സസ് ദിന സന്ദേശം നൽകി, ഖാലിദ് പച്ചക്കാട് (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഡോ. എം.പി. ജീജ (ജില്ലാ ആശുപത്രി സുപ്രൻ്റ്) .ടി .പി. ഉഷ (വൈസ് പ്രസിഡൻ്റ് കേരള നഴ്സിംഗ് കൗൺസിൽ) , പ്രൊഫ.ജെയിംസ് ചാക്കോ ( പ്രിൻസിപ്പാൾ സിമെറ്റ് കോളേജ് ഓഫ് നെഴ്സിംഗ്), പ്രൊഫ. അനൂജ് അരവിന്ദ് (പ്രിൻസിപ്പാൾ ലക്ഷ്മി മേഘൻ കോളേജ് ഓഫ് നഴ്സിംഗ് കാഞ്ഞങ്ങാട്) എം. ഗീത (ഡി.പി.എച്ച് എൻ കാസർകോട് ), കെ.ഉഷ (നഴ്സിംഗ് സൂപ്രണ്ട് ജനറൽ ആശുപത്രി കാസർക്കോട്), മിനി ജോസഫ് (നഴ്സിംഗ്. സൂപ്രണ്ട് w $ c ആശുപതി കാഞ്ഞങ്ങാട്), സി. ലളിതാംബിക ( നഴ്സിംഗ് സൂപ്രണ്ട് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്), ടിറ്റോ സി ടോമി (ജെ പി എച്ച് എൻ ട്രെനിംഗ് സ്ക്കൂൾ കാസർക്കേട് ), ടിജി മോൾ എൻ. തോമസ് ( ഗവ. സ്ക്കൂൾ ഓഫ് നഴ്സിംഗ് കാഞ്ഞങ്ങാട്) പി.വി.പവിത്രൻ (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കേരള നഴ്സസ് അസോസിയേഷൻ), ജോബി ജോർജ്ജ് ( ജില്ലാ സെക്രട്ടറി കേരള ഗവ. നഴ്സസ് യൂണിയൻ),ശ്രീജിത്ത് (ജില്ലാ സെക്രട്ടറി കെ.ജി.എസ്എൻഎ) എന്നിവർ സംസാരിച്ചു ചടങ്ങിൽ സർവീസിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു. മാലതി വി.വി. (ജില്ലാ നഴ്സിംഗ് ഓഫീസർ കാസർകോട്) സ്വാഗതവും, എം. ശോഭന (ജില്ലാ എം.സി.ച്ച് ഓഫീസർ) നന്ദിയും പറഞ്ഞു.
തുടർന്ന് സുഭാഷ് അറുകര നയിക്കുന്ന നാടൻപാട്ട് കലാമേള അരങ്ങേറി കൂടാതെ ജില്ലയിലെ വിവിധ നഴ്സിംഗ് സ്കൂൾ, കോളേജ് വിദ്യാർത്ഥികളും നഴ്സുമാരും അവതരിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് ട്രോഫികൾ വിതരണം ചെയ്തു.                                                                                                     
Reactions

Post a Comment

0 Comments