കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് ഹോസ്ദുർഗ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയ സദസിൽ അനുമോദനം നൽകി. ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ കെ.വി.സുജാത അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ മുഖ്യാതിഥി ആയിരുന്നു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ കെ. പ്രഭാവതി, ഹോസ്ദുർഗ് ഗവ: എച്ച് .എസ് .എസ് ഹെഡ്മാസ്റ്റർ എസ്.വി. കേശവൻ മാസ്റ്റർ ,സ്കൂൾ പി.ടി.എ പ്രസിഡൻ്റ് രഞ്‌ജി രാജ് , സൈലം ലേണിംഗ് എക്സികുട്ടീവ് അസിസ്റ്റൻ്റ് നസ്ലിന മുഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ.വി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സൈലം ലേണിംഗ് ജില്ലാ കോർഡിനേറ്റർ അലി നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കരിയർ ഗുരു എം.എസ് ജലിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.
0 Comments