കോഴിക്കോട് :പിതാവിനെയും മകനെയും വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് പൊലീസ്.മുണ്ടുപാലം വളയം പറമ്പ് ഷ നൂപ്42, രാഹുൽ 32,കെ പി . റിഷാദ് 32 എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ കെ.പി . വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻ്റ് ചെയ്തു. വളയം പറമ്പ് സ്വദേശി സാഫിർ 27,പിതാവ് അബൂബക്കർ
കോയ 50 എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി വാക്കത്തി
കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തലക്ക് ഉൾപെടെ വെട്ടേറ്റു. വീടിൻ്റെ ജനാല ചില്ല് അടിച്ച് തകർത്തു. വധശ്രമത്തിന് കേസെടുത്ത
പൊലീസ് ആറ് മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിയെ പ്രണയിക്കുന്നുവെന്ന സംശയത്തിലായിരുന്നു വധശ്രമമെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു.
0 Comments