കണ്ണൂർ :കണ്ണൂരിൽ പ്രണയ പകയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് ഇന്ന്
കോടതി വിധി പുറപെടുവിച്ചു.
നാടിനെ നടുക്കിയ ഈ അറും
കൊലയിലെ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തത്
ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദായിരുന്നു.
പാനൂർ വള്ള്യായിയിലെ വി ഷ്ണുപ്രിയ 23വീടിനകത്ത് കൊല്ലപ്പെട്ട കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിധി
പൊലീസിന് അഭിമാനമായി. സംഭവത്തിൽ 3 മണിക്കുറു കൾക്കകം പ്രതിയെ കണ്ടെത്താനായിരുന്നു. പാനൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സമയത്താണ് എം. പി.ആസാദിന്റെ നേതൃത്വത്തിൽ പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ കേസന്വേഷണത്തിൽ നിർണായകമായത്.
പ്രതി കൂത്തുപറമ്പ് മാനന്തേരിയിലെ താഴെ കളത്തിൽ എം. ശ്യാംജിത്തിന്റെ വിവരങ്ങൾ
ഓൺലൈനായി പെട്ടെന്നു ശേഖരിച്ച പൊലീസ് രഹസ്യമാ യി ശ്യാംജിത്തിനെ പിന്തുടരുകയായിരുന്നു. സംഭവ ദിവസം വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകളാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
കസ്റ്റഡിയിൽ ലഭിക്കുന്നതുവരെ മാധ്യമ പ്രവർത്തകർക്കു പോലും വിവരം നൽകാതെ രഹസ്യമായി സൂക്ഷിച്ചു. മാധ്യമങ്ങൾ വഴി പുറത്തു വന്നാൽ പ്രതി രക്ഷപ്പെടുമെന്ന സംശയത്തിലായിരുന്നു എല്ലാം രഹസ്യമാക്കിയത്.
കൃത്യം ചെയ്ത് സ്‌ഥലം വിട്ട
ശ്യാംജിത്തിനെ വീട്ടിലെത്തിയാണു കസ്‌റ്റഡിയിലെടുത്തത്.
കുറ്റപ്രതം 34 ദിവസം കൊണ്ടു സമർപ്പിക്കാൻ പൊലീസിനു കഴിഞ്ഞു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ എല്ലാം ഇക്കാലയള വിൽ അന്വേഷണ സംഘത്തിനു ശേഖരിക്കാൻ കഴിഞ്ഞു.
0 Comments