ഗ്യാസ് ചോർച്ച ഉച്ചക്ക് 11.30 നും
അടക്കാനായില്ല . ഇതോടെ
ചിത്താരിയിലെ മുഴുവൻ
കടകളും അടച്ചു. സെൻട്രൽ ചിത്താരിയിൽ നിന്നും
നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
ചിത്താരിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിലെ പാചകവാതക ചോർച്ച പരിഹരിക്കാൻ നാലുമണിക്കൂർ കഴിഞ്ഞു മായില്ല.അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, പോലീസ് എന്നിവർ താൽക്കാലികമായി ചോർച്ച അടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ചോർച്ച തുടരുന്ന സാഹചര്യത്തിലാണ് പ്രദേശത്തെ കുടുംബങ്ങളെ വീടുകളിൽ നിന്നും മാറാൻ നിർദ്ദേശിച്ചത് . 500 മീറ്റർ ചുറ്റളവിലെ വീട്ടുകാരോട് ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട് അധികൃതരുടെ നിർ
ദ്ദേശ പ്രകാരം ലീഗ് ഓഫീസ്. ഇലക്ട്രിസിറ്റി ഓഫിസ് പരിസരത്തെ
യടക്കം കുടുംബങ്ങൾ 11 മണി
യോടെ വീടൊഴിഞ്ഞു.
രാവിലെ 7. 30നാണ് ചോർച്ച ഉണ്ടായത്. മംഗളൂരുവിൽ നിന്ന് വിദഗ്ധർ എത്തിയാൽ മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളൂ.ചോർച്ചയുള്ള ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് പാചകപാതകം മാറ്റി പ്രശ്നം പരിഹരിക്കുന്നതിന് മു
ന്നോടിയായി കൂടിയാണ് കടകൾ അടക്കാൻ നിർദ്ദേശിച്ചതും കുടുംബങ്ങളെ മാറ്റിയതും.
0 Comments