Ticker

6/recent/ticker-posts

ഗാലറിയെ ഇളക്കി മറിച്ച പോരാട്ടത്തിൽ ഗ്രീൻസ്റ്റാർ പടന്നക്കാട് ഫിഫ മഞ്ചേരി സെമിയിൽ

കാഞ്ഞങ്ങാട് : മൂസാ കപ്പിൽ 
സെവൻസിന്റെ 
എൽ-ക്ലാസിക്കോ പോരാട്ടം.
ഗാലറി ഇളക്കി മറിച്ച  മത്സരത്തിൽ ഗ്രീൻ സ്റ്റാർ പടന്നക്കാട് ഫിഫാ മഞ്ചേരി വിജയിച്ചു.
      മത്സരത്തിന്റെ ആദ്യ പകുതിയിൽ ഘാന താരം അർണോൾഡ് നേടിയ ഗോളിലൂടെ ഫിഫാ മഞ്ചേരി മുന്നേറ്റം ആരംഭിച്ചു .
 രണ്ടാം പകുതിയിൽ ജിൻഷാദിലൂടെ ഗ്രീൻ സ്റ്റാർ കോട്ടപ്പുറം ഇസ്സഗ്രൂപ്പ്  ബേസ് പെരുമ്പാവൂർ  സമനില ഗോൾ നേടി.
മത്സരം അവസാനിക്കുമ്പോൾ ഇരു ടീമും ഒപ്പത്തിനൊപ്പം .
പെനാൽറ്റിയിലൂടെ ഫിഫാ മഞ്ചേരിക്ക് വിജയം 
ഫിഫാ മഞ്ചേരിയുടെ അർണോൾഡിനാണ് മാൻ ഓഫ് ദി മാച്ച്.
ഇതോടെ ബ്രദേഴ്സ് പടന്ന ഹണ്ടേഴ്സ് കൂത്ത് പറമ്പ, ഗ്രീൻ സ്റ്റാർ പടന്നക്കാട് ഫിഫാ മഞ്ചേരി , എഫ് സി തൃക്കരിപ്പൂർ യൂനിറ്റി കൈതക്കാട് എന്നീ ടീമുകൾ സെമി ബർത്ത് നേടി .
ഇന്ന് നടക്കുന്ന അവസാന കോർട്ടറിൽ മറിയുമ്മാസ് ബാവ നഗർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം , നജ്മത്ത് അൽ റവാസി അൽ മദീന ചെറുപ്പാളാശേരിയുമായി ഏറ്റുമുട്ടും.
Reactions

Post a Comment

0 Comments