Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരം ഉറപ്പിച്ചു മൂന്നിന് വോട്ടെടുപ്പ്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരം ഉറപ്പിച്ചു. ഇന്ന് നടന്ന ജനറൽബോഡിയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക്
രണ്ട് അംഗങ്ങളുടെ പേര് ഉയർന്നു വന്നു. ഇതോടെ ഇന്ന്നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ മൂന്നിലേക്ക് മാറ്റി.നിലവിലുള്ള പ്രസിഡന്റ് സി. യൂസഫലി സ്ഥാനം ഒഴിയുന്നതോടെ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം വന്നത്.22 വർഷമായി സെക്രട്ടറിയായി തുടരുന്ന എം വിനോദ് യൂത്ത് വിങ്ങ് നേതാവ് സി .കെ . ആസിഫ് എന്നിവരാണ് മത്സര രംഗത്ത് വന്നത്. മറ്റ് നടപടികൾ പൂർത്തിയാക്കുകയും പേപ്പർ തയ്യാറാക്കേണ്ടതിനാൽ തെരഞ്ഞെടുപ്പ് മൂന്നിലേക്ക് മാറ്റുകയായിരുന്നു.
Reactions

Post a Comment

0 Comments