Ticker

6/recent/ticker-posts

മരുന്ന് വാങ്ങാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്:മരുന്ന് വാങ്ങാൻ പോയ
ശേഷം കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നാരമ്പാടിയിലെ ലീലാവതിയെ 60 യാണ് മരിച്ച നിലയിൽ കണ്ടത്. കുമ്പള പുഴയിൽ പാലത്തിനടുത്ത് ഇന്ന് വൈകീട്ട് മൃതദേഹം കാണുകയായിരുന്നു. നാല് ദിവസം മുൻപാണ് ഇവരെ കാണാതായത്. മരുന്ന് വാങ്ങാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണെന്ന മകൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തിരുന്നു. ഇവർ കുമ്പളയിൽ ഓട്ടോ ഇറങ്ങിയതായി വിവരമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ന് സന്ധ്യക്ക് മൃതദേഹം കണ്ടെത്തിയത്.
Reactions

Post a Comment

0 Comments