Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി, യാത്രാ ട്രെയിനുകൾ മറ്റൊരു പാളത്തിലൂടെ കടത്തിവിടുന്നു

കാഞ്ഞങ്ങാട് :ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം .
പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിടുകയായിരുന്നു
ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ഒന്നാം പ്ലാറ്റ്  ഫോമിൽ ട്രെയിന്‍ നിർത്തിയിട്ട് ഇറങ്ങി പോവുകയായിരുന്നുവെന്നാണ് വിവരം.
ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ലാറ്റ്ഫോം ഒന്ന്.
സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായാണ് സൂചന. ഇതോടെ ഷൊർണ്ണൂർ ഭാഗത്തേക്ക് പോകേണ്ട 
ട്രെയിനുകൾക്ക് പോകാൻ കഴിയാതെ വന്നു. തുടർന്ന് മറ്റൊരു
ട്രാക്കിലൂടെയാത്രാ വണ്ടികളെ കടത്തിവിടുകയാണ്. ഒന്നര മണിക്കൂറായി പ്രതിസന്ധി തുടരുന്നു. മംഗലാപുരത്ത് നിന്നും ലോക്കോ
പൈലറ്റ് എത്തിയാൽ മാത്രമെ ചരക്ക് വണ്ടിക്ക് കാഞ്ഞങ്ങാട് സ്റ്റേഷൻ വിടാനാ കൂ.
Reactions

Post a Comment

0 Comments