Ticker

6/recent/ticker-posts

ചാക്കോച്ചന്റെ ചിത്രത്തോടൊപ്പം ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഇഷ്ടഗാനം ധനലക്ഷ്മിയെ അഭിനന്ദിച്ച് താരം

കാഞ്ഞങ്ങാട് :ചാക്കോച്ചൻ്റെ ചിത്രത്തോടൊപ്പം QR കോഡ്; സ്കാൻ ചെയ്താൽ ഇഷ്ടഗാനം... 
ധനലക്ഷ്മിയെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബൻ .
 കുട്ടമ്മത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ് തൻ്റെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബൻ്റെ ചിത്രത്തോടൊപ്പം ഓ പ്രിയേ.... എന്ന പാട്ടിൻ്റെ ക്യൂ ആർ കോഡ് ഉൾപ്പെടുത്തി കീ ചെയിൻ തയ്യാറാക്കിയത്. വിരൽ ഉപയോഗിച്ചാണ് കുഞ്ചാക്കോ ബോബൻ്റെ ഡിജിറ്റൽ ചിത്രം വരച്ചത്. ചാക്കോച്ചൻ എറണാകുളത്ത് സിനിമ ഷൂട്ടിനെത്തിയതറിഞ്ഞ്   ലൊക്കേഷനിൽ എത്തി ധന ലക്ഷ്മി താൻ ഉണ്ടാക്കിയ കീചെയിൻ കൈമാറി.  കോഡ് സ്കാൻ ചെയ്ത് പാട്ടും കേൾപ്പിച്ചു. സിനിമ സീരിയൽ താരമായ ധനലക്ഷ്മി സംസ്ഥാന സർക്കാരിൻ്റെ ഉജ്ജാല ബാല്യം പുരസ്കാര ജേതാവ് കൂടിയാണ്.
Reactions

Post a Comment

0 Comments