കാഞ്ഞങ്ങാട് :മഴക്കാല ആരംഭത്തോടു കൂടി പകർച്ചവ്യാധി വ്യാപന സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. എ. വി. രാംദാസ് അറിയിച്ചു.പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഓരോരുത്തരും സ്വയം ഏറ്റെടുക്കുന്നതോടൊപ്പം, പനി ലക്ഷണങ്ങൾ കാണിക്കുന്നവർ സ്വയം ചികിത്സ നടത്താതെ നിർബന്ധമായും ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടണമെന്നും അറിയിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
ഇവ ശ്രദ്ധിക്കാം:
കൊതുകുകൾ പെരുകുന്നത് തടയാൻ വെള്ള ക്കെട്ടുകൾ ഒഴിവാക്കി
ഉറവിട നശീകരണം ഫലപ്രദമായി ചെയ്യുക
വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ അട ച്ചുസൂക്ഷിക്കുക.
ആഴ്ചയിൽ ഒരുദിവസം ഡ്രൈഡേ ആചരിക്കുക
വീടുകളിലെ ഇൻഡോർ പ്ലാൻ്റുകളുടെ വെള്ളം ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും മാറ്റുക
കൊതുക് കടി ഏൽക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക,
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക
മലമൂത്ര വിസർജന ശേഷം കൈകാലുകൾ കഴുകുക
പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക
എലി പെറ്റുപെരുകുന്ന സാ ഹചര്യം ഒഴിവാക്കുക. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, മൃഗപരിപാലകർ, ശുചീകരണ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ തുടങ്ങി മലിനജല സമ്പർക്ക സാധ്യതയുള്ള തൊഴിൽ ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ-200 മില്ലി ഗ്രാം ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിച്ചാൽ എലിപ്പനി രോഗസാധ്യത തടയാനാകും.
0 Comments