കൂട്ടുകാരന് കാർ വാങ്ങാൻ ഒപ്പം മോഷണത്തിനിറങ്ങിയ 19 കാരൻ അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ ചോക്ലേറ്റ്, ഐസ്ക്രീം കടകളിൽ കവർച്ച നടത്തിയ കേസിലെ 19 കാരനാണ് അറസ്റ്റിലായത്.
ഞാണിക്കടവിലെ മുഹമ്മദ്ആസി ഫലി
യാണ് അറസ്റ്റിലായത്.
കേസിൽ ഉൾപ്പെട്ടെ കാഞ്ഞങ്ങാട് കുശാൽനഗറിലെ ഫസൽ റഹ്‌മാൻ 19,ബി.വിവിഷ് 19, 17കാരൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ജനുവരി 14 നാണ് കോട്ടച്ചേരിയിലെ മൊണാർക്ക എൻ്റർപ്രൈസസിൽ നിന്ന് 42,430 രൂപയുടെ ചോക്ലേറ്റാണ് മോഷ്ടിച്ചത്.
മേശവലിപ്പിലുണ്ടായിരുന്ന 1,680 രൂപയുമെടുത്തു. ഈ കവർച്ചയ്ക്ക് ഏതാനും ദിവസം മുൻപ് കാഞ്ഞങ്ങാട് വടകരമുക്കിലെ കാരവളി മാർക്കറ്റിങ് ഐസ്ക്രീം ഗോഡൗണിൽ നിന്ന് 70,000 രൂപകവർന്നിരുന്നു. ചോക് ലൈറ്റ് കടക്ക് സമീപത്തെ വസ്ത്ര സ്ഥാപനത്തിലെയും ഐസ്ക്രീം ഗോഡൗണിലെ സി.സി.ടി.വിയിലും മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞു. വെവ്വേറെ സംഘമാണ് കവർച്ച നടത്തിയതെങ്കിലും രണ്ടിടത്തെയും മോഷണത്തിൽ ആസിഫലി ഉണ്ടായിരുന്നു. മോഷണത്തിന് ശേഷം യുവാവ് പാലക്കാട് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കൂട്ട് പ്രതിയായ യുവാവിന് കാർ വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും ഇതിന് പണം കണ്ടെത്താൻ കവർച്ചക്ക് ഒപ്പം കൂടിയതാണെന്ന് ആസിഫലി പൊലീസിനോട് പറഞ്ഞു. യുവാവിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
0 Comments