കാസർകോട്:എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ നാല് പേരെ വിദ്യാനഗർ പൊലീസ് പിടികൂടി. മുട്ടത്തൊടി കൈലാസപുരത്ത് ചില്ല് കഷണത്തിനടിയിൽ സിഗർ ലൈറ്റ് കത്തിച്ച് എം.ഡി.എം.എ വലിക്കുക മായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. മധൂർ സ്വദേശികളായ 25 കാരനും 45 കാരനുമാണ് പിടിയിലായത്. മധൂർ മാഹിൻ നഗറിൽ മയക്ക് മരുന്ന് ഉപയോഗിക്കുകയായിരുന്ന രണ്ട് പേരെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. മാഹിൻ നഗർ സ്വദേശിയായ 39 കാരനെയും ഉദയഗിരി സ്വദേശിയായ 22 കാരനുമാണ് പിടിയിലായത്.
0 Comments