Ticker

6/recent/ticker-posts

മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ

കണ്ണൂർ :മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊൽക്കത്ത സ്വദേശിയായ സുരഭി ഖത്തൂൺ ആണ് കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ പിടിയിലായത്.മസ്കത്തിൽനിന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്. 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. 960 ഗ്രാം സ്വർണ്ണമാണ് പരിശോധനയിൽ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തത്.

പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ഡി.ആർ.ഐ. വൃത്തങ്ങൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments