Ticker

6/recent/ticker-posts

റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്റ്റിൻ നിര്യാതയായി

ചിറ്റാരിക്കാൽ :സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്ററിൻ 74 അന്തരിച്ചു. മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിൻെറ ഭാര്യയാണ്. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗം. കാസർകോട് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ  പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകൾ. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ. നോർവേ),​ റോൺ ബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെൻഡറി സംവിധായകൻ). മരുമക്കൾ​ ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്,​ നോർവേ),​ സബീന പി ഇസ്മെയിൽ (ഗവൺമെൻറ് പ്ളീഡർ,​ ഹൈക്കോടതി). 1985ൽ കാസർഗോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി,​ ജില്ലാ ജഡ്ജി,​ മോട്ടോർ ആക്സിഡൻറ് ക്ളെയിംസ് ട്രിബൂണൽ,​ നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും  ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു.  സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.    
Reactions

Post a Comment

0 Comments