കാഞ്ഞങ്ങാട് :പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി 38 ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് കണ്ടത്. ജില്ലാ ശുപത്രിയിൽ എത്തിച്ച് പരിശോധിച്ചതിൽ മരിച്ചതായി ഡോക്ടർ അറിയിച്ചു. ഇവിടത്തെ ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഹോസ്ദുർഗ് പൊലീസ് എത്തി സി.സി.ടി.വി ഉൾപ്പെടെ പരിശോധിക്കും.
0 Comments